കൊല്ലത്തിന് നവ്യാനുഭവമായി മനോജ് ജോര്‍ജിന്റെ സംഗീത രാവ്

ഗ്രാമി അവാര്‍ഡ് ജേതാവ് വൈനലിസ്റ്റ് മനോജ് ജോര്‍ജിന്റെ സംഗീത രാവ് കൊല്ലത്തിന് നവ്യാനുഭവമായി. കൊല്ലം കോര്‍പ്പറേഷനും വൈലോപിള്ളി സംസ്‌കൃതി ഭവനും സംയുക്തമായാണ് കൊല്ലം സാമ്പശിവന്‍ സ്വകയറില്‍ വൈയലിന്‍ ഷോ സംഘടിപ്പിച്ചത്.

മനോജിന് ഗ്രാമി നേടികൊടുത്ത വിന്റസ് ഓഫ് സംസാരാ എന്ന ട്രാക്കില്‍ തുടങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അദ്ദേഹം ഫ്‌ലയിംസ് എന്ന ട്രാക്ക് അവതരിപിച്ച് സംഗീതാസ്വാദകരെ കോരിത്തരിപ്പിച്ചു. മാന്ത്രിക വിരലുകള്‍ ശരവേഗത്തില്‍ ചലിച്ചപ്പോള്‍ മനോജിന്റെ വയലിനും ഏറ്റുപാടി. ഒപ്പം സാമ്പശിവന്‍ ചത്വരത്തില്‍ ഒത്തുകൂടിയവരേയും ആനന്ദ നിര്‍വൃതിയിലാക്കി.

ഇടക്ക് ബീത്തോമിന്റെ കഥ പറഞ്ഞും കാണികളുടെ അടുക്കലേക്ക് ഇറങ്ങി വന്നും മനോജെന്ന വയനലിസ്റ്റ് എല്ലാവരേയും സംഗീതം ആസ്വദിക്കാനും പഠിപ്പിച്ചു. പ്രണയവും, വിരഹവും, ആക്ഷനും കൂട്ടിയിണക്കി 40 ഓളം ട്രാക്കുകള്‍ മുഴങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കൊല്ലം മറ്റൊരു ഗ്രാമി വേദിയായി.

സജൗവ് ജോര്‍ജിന്റെ കീബോര്‍ഡും, പോള്‍ കെ.ജെയുടെയും സന്ദീപ് മോഹന്റെ ഗിറ്റാറും നിര്‍മ്മല്‍ മോഹന്റെ തകര്‍പ്പന്‍ ഡ്രമ്മും കൂടി ചേര്‍ന്നതോടെ തമിഴ് പാട്ടിനൊപ്പം ഒരു മധുര കിനാവിന്‍ ലഹരിയിലെങ്ങോ എന്ന ഹിറ്റ് പാട്ട് കൂടി തന്റെ മാജിക് വയലിനിലൂടെ കേള്‍പ്പിച്ചാണ് മനോജ് ജോര്‍ജ് പുതുവത്സരത്തെ കൊല്ലത്തിനായി സ്വാഗതം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News