സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട്; അന്വേഷണം ആവശ്യപ്പെട്ട് വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു; കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നുവെന്ന് ആരോപണം

സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ അന്വേഷണമാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പാപ്പക്ക് കത്തയച്ചു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്റെ പേരിലാണ് ഒരു വിഭാഗം വത്തിക്കാനെ സമീപിക്കുന്നത്. കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നുവെന്നും കത്തില്‍ ആരോപിക്കുന്നു.

ഭൂമിയിടപാടില്‍ ആരോപണ വിധേയനായ കര്‍ദിനാളിനെതിരെ ഒരു വിഭാഗം വൈദികര്‍ രംഗത്തുവന്നതിനു തുടര്‍ച്ചയായാണ് ഒരു വിഭാഗം വിശ്വാസികള്‍ ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പക്ക് കത്തയച്ചിരിക്കുന്നത്. ഭൂമിയിടപാടിന്റെ മറവില്‍ കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നുവെന്നാണ് ആരോപണം.

അതിനാല്‍ സഭാ മേലധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്റെ പേരില്‍ ഒരു വിഭാഗം വിശ്വാസികള്‍ വത്തിക്കാനിലേക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ഇതേ വിഷയത്തില്‍ പരാതി നല്‍കാന്‍ ഒരു വിഭാഗം വൈദികരും തീരുമാനിച്ചിരുന്നു.

ഭൂമിയിടപാടില്‍ സുതാര്യതയില്ലെന്നും കാനോനിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഇറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം സഭാ മേലധ്യക്ഷനായ കര്‍ദിനാളിനാണെന്നും ഒരു വിഭാഗം വൈദികര്‍ ആരോപിക്കുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി വത്തിക്കാനാണ് കത്തയക്കാനാണ് വൈദികരുടെ തീരുമാനം. ഭൂമിയിടപാടില്‍ കോടികളുടെ നഷ്ടം വരുത്തി വച്ച സാഹചര്യത്തില്‍ കര്‍ദിനാള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ ആവശ്യം.

ജനുവരി എട്ട് മുതല്‍ 13 വരെ കാക്കനാട്ടെ സഭാ ആസ്ഥാനത്ത് നടക്കുന്ന സിനഡില്‍ വിഷയം ചര്‍ച്ചയ്ക്ക് വരുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഭൂമിയിടപാടിനെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച ആറംഗ സമിതി ജനുവരി 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എന്നാല്‍ അതിന് മുന്‍പ് വിഷയം വത്തിക്കാനില്‍ എത്തിക്കാന്‍ വൈദികര്‍ നീക്കം നടത്തുന്നതിനിടെയാണ് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പാപ്പയുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News