കന്നട ഗീതത്തിനിടയ്ക്ക് ച്യൂയിംഗ് ഗം ചവച്ച് ഐഎഎസ് ഉദ്യോഗസ്ഥ; വീഡിയോ ചതിച്ചു; പ്രീതിക്ക് നോട്ടീസ്

സിറയില്‍ വ്യാഴാഴ്ച നടന്ന സാധന സമവേശ പരിപാടിയിലാണ് സംഭവം. കന്നട ഗീതം ‘നാദ ഗീതെ’ ആലപിക്കുമ്പോള്‍ ച്യൂയിംഗ് ഗം ചവച്ചുകൊണ്ടാണ് പ്രീതി നിന്നത്. ഐഎഎസ് പ്രൊബേഷനറി ഓഫീസറാണ് അവര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള പ്രമുഖ നേതാക്കാള്‍ വേദിയില്‍ ഉണ്ടായിരിക്കെയായിരുന്നു പ്രീതിയുടെ ഈ ചെയ്തി.

ഗീതാലാപനത്തിനിടയ്ക്കു മാത്രമല്ല പിന്നീട് വേദിയിലിരിക്കുമ്പോഴും പ്രീതി ച്യൂയിംഗ് ഗം ചവയ്ക്കുന്നത് വീഡിയോയിലുണ്ട്. വെള്ളിയാഴ്ച കര്‍ണ്ണാടകത്തിലെ ചാനലുകള്‍ അത് വന്‍ വാര്‍ത്തയുമാക്കി. തുടര്‍ന്നാണ് പ്രീതയോട് ജില്ല ഡെപ്യുട്ടി കമ്മീഷണര്‍ വിശദീകരണം ചോദിച്ചത്.

പ്രീതിയെ കുടുക്കിയ വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here