മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യുന്നത് തുടരുന്നു

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍.

പാലക്കാട് സ്വദേശിയായ ഇയാളുടെ ഫോണ്‍ നമ്പറില്‍ നിന്നാണ് വധഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.

തന്റെ പക്കലുണ്ടായിരുന്നു സിം അടുത്തിടെ നഷ്ടപ്പെട്ടു പോയിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന സന്ദേശം കുന്നംകുളം സ്വദേശി സജേഷ് കുമാറിന്റെ ഫോണിലേക്ക് എത്തിയത്. ‘മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും’ എന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ സജേഷ് കുമാര്‍ വിവരം തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here