ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം; തിരുവനന്തപുരത്തെ 15 ഹോട്ടലുകള്‍ക്ക് താഴ് വീണു

തിരുവനന്തപുരം: നഗരത്തിലെ 15 ഹോട്ടലുകള്‍ക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ താഴ് വീണു.

സെക്രട്ടേറിയറ്റിനും എംഎല്‍എ ക്വാട്ടേഴ്‌സിനും സമീപത്ത് പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് ഭക്ഷ്യ സുരക്ഷ കമീഷണറുടെ പരിശോധനയെത്തുടര്‍ന്ന് പൂട്ടിയത്.

ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച ഹൗസിങ് ബോര്‍ഡ് കാന്റീന്‍, വാന്റോസ് ജംഗ്ഷനിലെ ഭക്ഷണശാല, ദീപ ഹോട്ടല്‍, ജിത്തു ജോജി, ഹോട്ടല്‍ കസാമിയ, ട്രിവാന്‍ഡ്രം കഫറ്റീരിയ, ഹോട്ടല്‍ ചിരാഗ് ഇന്‍, ഹോട്ടല്‍ അരോമ ക്ലാസിക്, ഗുലാന്‍ ഫാസ്റ്റ് ഫുഡ്, ഹോട്ടല്‍ ടി കെ ഇന്റര്‍നാഷണല്‍, ഹോട്ടല്‍ അരുള്‍ ജ്യോതി, ഹോട്ടല്‍ സം സം, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി കാന്റീന്‍, കുട്ടനാട് റസ്റ്റോറന്റ്, തനി നാടന്‍ ഊണ് എന്നിവയാണ് പൂട്ടിയത്.

3,42,500 രൂപ പിഴയും ഭക്ഷ്യ സുരക്ഷ വകുപ്പ് ഈടാക്കി. പത്ത് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പത്ത് പ്രത്യേക സ്‌ക്വാഡുകള്‍ 60 ഹോട്ടലുകളിലായാണ് പരിശോധന നടത്തിയത്.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളെ കുറിച്ച് വ്യാപകമായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷ കമീഷണറുടെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News