2017: ഇന്ത്യന്‍ ക്രിക്കറ്റിന് പൊന്നില്‍ തൊട്ട വര്‍ഷം

ഇന്ത്യന്‍ ക്രിക്കറ്റിന് പൊന്നില്‍ തൊട്ട വര്‍ഷമാണ് കടന്ന് പോകുന്നത്. തുടര്‍ച്ചയായി 9 പരമ്പര വിജയങ്ങള്‍ നേടിയാണ് ഇന്ത്യ 2017 ല്‍ ചരിത്രം കുറിച്ചത്. ടെസ്റ്റിലും, ഏകദിനത്തിലും ഇന്ത്യക്ക് വെല്ലുവിളികളുണ്ടായില്ല ലോക ഒന്നാം റാങ്ക് അടക്കമുള്ള സുവര്‍ണ മുദ്രകളും ഇന്ത്യന്‍ ടീമിന് അലങ്കാരമായി.

ടീമെന്ന നിലയില്‍ മാത്രമല്ല, വ്യക്തിഗത നേട്ടങ്ങലിലും ലോകക്രിക്കറ്റിന്റെ നെറുകയില്‍ തന്നെയാണ് കോലപ്പട. മിന്നുന്ന പോമില്‍ നില്‍ക്കുന്ന വിരാട് കോലി, ഇരട്ടസെഞ്ച്വറിയും കടന്ന് കുതിക്കുന്ന രോഹിത് ശര്‍മ്മ കെ എല്‍ രാഹുലിനെ പ്പോലുള്ള യുവതാരങ്ങല്‍, മൈതാനത്ത് നിറഞ്ഞ് നിക്കുകയാണ് ടീം ഇന്ത്യ

2017ല്‍ ആകെ കളിച്ച 53 മല്‍സരങ്ങളില്‍ 37ലും വിജയിച്ച് സീസണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങലെന്ന ലോക നേട്ടത്തില്‍ രണ്ടാമതാണ് ഇന്ത്യ. 2003 ല്‍ 38 വിജയങ്ങല്‍ നേടിയ ഓസ്‌ട്രേലിയ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സ്വന്തം മണ്ണിലെ പുലികളാണ് ടീം ഇന്ത്യ എന്ന് ഒരിക്കല്‍ കൂടൂ തെളിയിച്ച വര്‍ഷമാണ് കടന്ന് പോകുന്നത്. 21 വിജയങ്ങലാണ് നാട്ടില്‍ ഇന്ത്യ നേടിയത്.

2017 ല്‍ ആകെ 11 ടെസ്റ്റുകലാണ് ടീം ഇന്ത്യ കളിച്ചത് അതില്‍ 7 മല്‍സരങ്ങളും ഇന്ത്യ ജയിച്ചു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്. പോയ വര്‍ഷത്തില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്ന ഏക നിരാശ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി മാത്രമാണ്.

ട്വന്റി20 യിലും ടീം ഇന്ത്യക്ക് നേട്ടങ്ങളുടെ വര്‍ഷമാണ് കടന്ന് പോകുന്നത്. ഇന്ത്യക്ക് എന്നും ബാലികേരാമലയായിരുന്ന കിവീസിനെതിരായ പരമ്പര നേട്ടമാണ് ട്വന്റി20 യിലെ മിക ച്ച പ്രകടനം.

വിരാട് കോലിയും, രോഹിത് ശര്‍മ്മയുമായിരുന്നു ബാറ്റിംഗ് വിസ്മയങ്ങള്‍. സീസണില്‍ ഏകദിന റണ്‍വേട്ടയില്‍ ഒന്നാമനാണ് കോലി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി 11 സെഞ്ച്വറികളും, 10 അര്‍ദ്ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികളെന്ന ചരിത്ര നേട്ടം കുറിച്ചത്.

21 ഏകദിനങ്ങലില്‍ നിന്ന് 1293 റണ്‍സ് നേടിയ രോഹിത് കോലിക്ക് പിന്നില്‍ രണ്ടാമനാണ്. ട്വന്റി20യില്‍ ശ്രീലങ്കക്കെതിരെ അതിവേഗ സെഞ്ച്വറിയുമായാണ് രോഹിത് പുതുവര്‍ഷം ആഘോഷിക്കാന്‍ പോകുന്നത്.

പതിവ് പോലെ സ്പിന്നര്‍മാര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുന. സൂസ്വേന്ദ്ര ചാഹലിന്റെയും, കുല്‍ദീപിന്റെയും വരവാണ് ഇന്ത്യന്‍ സ്പിന്‍ നിരയിലെ പുത്തന്‍ താരോദയം. മിന്നുന്ന പ്രകടനവുമായി അശ്വിനും, ജഡേജയും മികച്ച പ്രകടനമാണ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News