മുഖ്യമന്ത്രി പിണറായിയുടെ ‘നാം മുന്നോട്ട്’ നാളെ മുതല്‍; ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം സ്ത്രീ സുരക്ഷ

സംസ്ഥാനത്തെ ജനകീയ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ‘നാം മുന്നോട്ട്’ നാളെ മുതല്‍ പ്രേക്ഷകരിലേക്ക്. സ്ത്രീ സുരക്ഷയാണ് ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം. 27 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടി ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുക, ജനതാല്‍പര്യം അറിയുക ഒപ്പം പരാതി പരിഹരിക്കുന്നതിന് പ്രധാന ഊന്നല്‍, ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ടെലിവിഷന്‍ ഷോയായ ‘നാം മുന്നോട്ട്’.

ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളിലൂടെയാണ് നാം മുന്നോട്ട് പ്രേക്ഷകരിലെത്തുന്നത്. 27 മിനിട്ടാണ് പരിപാടിയുടെ ദൈര്‍ഘ്യം. ഓരോ ഭാഗവും ഓരോ ജനകീയ വികസന വിഷയത്തെ കേന്ദ്രീകരിച്ചാകും. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളികളാകും.

പ്രതിവാര സംവാദ പരിപാടിയുടെ നിര്‍മ്മാണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. സി.ഡിറ്റ് സാങ്കേതിക സാഹായം നല്‍കുന്നു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക.

പരിപാടി കൈരളി ടിവിയില്‍ വെള്ളിയാഴ്ച രാത്രി 10.30നും പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 8.00നുമാണ്.
പീപ്പിള്‍ ടിവിയില്‍ വ്യാഴാഴ്ച രാത്രി 9.30നും പുനഃസംപ്രേഷണം ശനിയാഴ്ച വൈകിട്ട് 5.30നും സംപ്രേക്ഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News