മോദി സര്‍ക്കാരിന് തിരിച്ചടിയായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍; നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് 22499.93ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍

കളളപ്പണവും തട്ടിപ്പുകളും തടയാന്‍ നോട്ട് നിരോധനമെന്ന മാജിക്കുമായി വന്ന മോദി സര്‍ക്കാരിന് തിരിച്ചടിയായി ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകള്‍.  നോട്ട്‌നിരോധനത്തിന് ശേഷംരാജ്യത്ത് നടന്നത് 22499.93ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍.മുന്‍പന്തിയില്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ .

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ എംപിയുമായ കപില്‍ സിബലിന് കേന്ദ്രവിവരസാങ്കേതിക മന്ത്രാലയം നല്കിയ മറുപടിയിലാണ് ഇക്കാര്യം വക്തമാക്കിയിരിക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷംരാജ്യത്ത് നടന്ന ഓണര്‍ലൈന്‍ തട്ടിപ്പുകളും അതിനെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുമാണ് കപില് സിബല്‍ ആരാഞ്ഞത്. എന്നാല്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയല്ലാതെ കൃത്യമായ ഒരുത്തരം നല്കാന്‍ കേന്ദ്രത്തിനായില്ല.

2016 സെപ്റ്റംബര്‍ മുതല്‍ 2017 ഡിസംബര്‍ 21 വരെ 3312ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മിക്കതും എടിഎം,ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകളും നെറ്റ് ബാങ്കിംഗുമായി ബന്ധപ്പെട്ടവ.

ഏകദേശം22499.93 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണക്കുകള്‍സൂചിപ്പിക്കുന്നു. തട്ടിപ്പ് തടയാന് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളും സിബല്‍ ആരാഞ്ഞു. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുന്നതിനാനുപാതികമായി തട്ടിപ്പും വര്‍ദ്ധിക്കുന്നതായി മന്ത്രാലയം നല്കിയ മറുപടിയില്‍ വ്യക്തമാണ്.

കഴിഞ്ഞവര്‍ഷം നോട്ട്‌നിരോധനത്തിന് ശേഷമുളള കണക്കനുസരിച്ച് ഏറ്റവും കൂടുതല് തട്ടിപ്പ് നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് തൊട്ടുപിറകെ മറ്റൊരു ബിജെപി ഭരണസംസ്ഥാനമായ ഹരിയാനയും .

2016-17 ല്‍ 380 കേസുകളാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തത്.ഹരിയാനയില്‍ 238 ഉം അതിശയമെന്ന് പറയട്ടെ ഓണ്‍ലൈന്‍ തട്ടിപ്പ്കാരുടെ പറുദീസയായ ദല്‍ഹിയിലെ കണക്കുകള്‍ നോക്കിയാല്‍ 2014 -15 കാലയളവില്‍ 35 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.15-16 ല്‍ അത് 74 ആയി .2016-17 ല്‍ 156 ആയി വര്‍ദ്ധിച്ചു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സൈബര്‍ കുറ്റകൃത്യങ്ങളുെട കണക്ക് കൃതമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒര ുഡേറ്റായും തങ്ങളുടെ പക്കലിലെന്ന് എന്‍ സി ആര്‍ ബിയും പറയുന്നു.

കള്ളപ്പണവും തട്ടിപ്പുകളും തടയാന്‍ രാജ്യത്ത് നോട്ടു നിരോധനം നടപ്പിലാക്കിയ മോദി സര്‍ക്കാരിനേറ്റ തിരിച്ചടി തന്നെയാണീ കണക്കുകള്‍.

റിസര്‍വ് ബാങ്കും ഉത്തരവാദപ്പെട്ട മന്ത്രാലങ്ങളും ഇക്കാര്യത്തില് അലസസമീപനമാണ് കൈക്കൊള്ളുന്നത് എന്നതിന് ഉദാഹരണം കൂടിയാണ് കപില്‍ സിബലിന് നല്‍കിയ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News