അനുഷ്‌കയ്ക്ക് ശേഷം മറ്റൊരു ബോളിവുഡ് നായിക കൂടി വിവാഹിതയാകുന്നു; താര പുത്രിയുടെ വിവാഹം 2018ലെന്ന് സൂചന

അനുഷ്‌കയുടേയും കോഹ്ലിയുടേതിനും ശേഷം മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷിയാകുകയാണ് ബോളീവുഡ്.

ബോളീവുഡ് താര സുന്ദരിയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂറിന്റെ വിവാഹമാണ് ബോളിവുഡില്‍ അടുത്തതായി നടക്കാന്‍ പോകുന്നതെന്നാണ് വാര്‍ത്ത.

പമുഖ ബിസിനസ്മാനായ ആനന്ദ് അഹൂജയാണ് വരന്‍. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഷൂ ബ്രാന്റ് ഉടമയാണ് ആനന്ദ് അഹൂജ.

ഏറെ നാളായി സോനവും ആനന്ദ് അഹൂജയും പ്രണയത്തിലാണ്. 2018ല്‍ ഇരുവരുടേയും വിവാഹമുണ്ടാവുമെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വിവാഹത്തിനായി ജോധ്പൂരിലുള്ള ഉമൈര്‍ ഭവന്‍ പാലസ് ഒരാഴ്ച്ചത്തേക്ക് ബുക്ക് ചെയ്തിരിക്കുകയാണ് സോനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News