സംസ്ഥാന സര്‍ക്കാറിന്റെ പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും ഫ്‌ളൈഓവറുകള്‍ക്കും ടോള്‍ പിരിക്കില്ല: ജി.സുധാകരന്‍

സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും ഫ്‌ളൈഓവറുകള്‍ക്കും ടോള്‍ പിരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി ജി.സുധാകരന്‍

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയപാത അതോറിറ്റി വഴിയോ മറ്റു ഏജന്‍സികള്‍ വഴിയോ നിര്‍മ്മിക്കുന്ന റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രനയ പ്രകാരം ടോള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍പ്പെടുന്ന വിഷയമല്ല. എങ്കിലും ടോള്‍ ഒഴിവാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ കേന്ദ്രത്തോട് നടത്തുമെന്നും മന്ത്രി അറിയിച്ചു.

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ടോള്‍ ഒഴിവാക്കുന്നതിന് പകരം ശക്തിപ്പെടുത്തുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള എസ്.എന്‍.ജംഗ്ഷന്‍, ഇരുമ്പനം, എയര്‍പോര്‍ട്ട് – സീപോര്‍ട്ട് റോഡ്, അത്താണി തുടങ്ങിയ പാലങ്ങളുടേയും ദേശീയപാതയിലുള്ള 2 പാലങ്ങളുടേയും ടോളുകള്‍ നിര്‍ത്തലാക്കുകയാണ് ചെയ്തത്.

കൂടാതെ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പന്നിയങ്കര, ഇടപ്പള്ളി, പാലാരിവട്ടം, ഏരൂര്‍ ഫ്‌ളൈ ഓവറുകള്‍ക്ക് ടോള്‍ ഇല്ലന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 14 പാലങ്ങളുടെ ടോള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് മന്ത്രി തലത്തില്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

കേന്ദ്രനയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ ഗൌരവമായ ശ്രമം നടത്.നടത്തേണ്ടതുണ്ട്. കേവലം പത്ര വാര്‍ത്തകള്‍പ്പുറം കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും ടോള്‍ സംബസംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയം സംശയരഹിതമാണെന്നം മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here