ഓഖി ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം; സംസ്ഥാനത്ത് സര്‍ക്കാരിന്റെ പുതുവത്സരാഘോഷം ഉണ്ടാവില്ല; കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെ പതിവ് ആഘോഷ രീതികളും ഒഴിവാക്കി

തിരുവനന്തപുരം: ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഈ വര്‍ഷത്തെ പുതുവത്സരാഘോഷം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് . പകരമായി ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോവളത്ത് 1000 മണ്‍ചെരാതുകളും 1000 മെഴുക് തിരികളും തെളിയിക്കും.

മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമാവും ചടങ്ങുകള്‍ നടക്കുക ശംഖുമുഖം , വര്‍ക്കല അടക്കമുളള മറ്റ് തീരങ്ങളിലും ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കരിമരുന്ന് പ്രയോഗം ഉള്‍പ്പെടയുള്ള പതിവ് ആഘോഷ രീതികളും ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ തലസ്ഥാനത്തെ ഹോട്ടലുകളും,റിസോര്‍ട്ടുകളും,ക്‌ളബുകളും കേന്ദ്രീകരിച്ച് പുതുവല്‍സാരാഘോഷങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ പരിധി വിടാതിരിക്കാന്‍ തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് പീപ്പിളിനോട് പറഞ്ഞു. 1000 ലേറെ പോലീസുകാരെ ആണ് ഇന്ന് നിയോഗിക്കുക .

ആഘോഷങ്ങളുടെ പ്രധാന കേന്ദ്രബിന്ദുവായ കോവളത്ത് പോലീസ് പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങും. ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറമാര്‍ക്കാവും അവിടെ ചുമതല .ലഹരി മരുന്നിന്റെ ഉപയോഗം തടയാന്‍ ഷാഡോ സംഘം ഡിജെ പാര്‍ട്ടികളില്‍ ഉണ്ടാവും. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാന്‍ രാത്രി മുഴുവന്‍ പോലീസ് റോന്ത് ചുറ്റും.

സ്ത്രീകള്‍ക്കെതിരായ അക്രമം തടയാന്‍ പിങ്ക് പോലീസും, ആളുകള്‍ കടലിറങ്ങുന്നത് തടയാന്‍ ലൈഫ് ഗാര്‍ഡുകളെയും വിന്യസിക്കും. ഇരുട്ട് വീണാല്‍ ആരെയും കടലില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. രാത്രി പത്ത് മണിക്ക് ശേഷം മൈക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഭീകരാക്രമണ ഭീഷണി നിലനിള്‍ക്കുന്നതിനാല്‍ രാജ്യമെബാടും അതീവ ജാഗ്രതാ നിര്‍ദ്ദേശം ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News