2017ല്‍ സംസ്ഥാനത്ത് രാഷ്ട്രീയ ആക്രമണ കേസുകളില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് രാഷ്ട്രീയ ആക്രമണ കേസുകളിൽ കാര്യമായ കുറവ്. 2016 നെ അപേക്ഷിച്ച് 2017ൽ കേസുകളിൽ ഗണ്യമായ കുറവുണ്ടായി. 2016 ഡിസംബർ 30 വരെ 1684 രാഷ്ട്രീയ അക്രമ കേസുകളാണ് രജിസ്റ്റർ ചെയ്തത്.

എന്നാൽ 2017 ഡിസംബർ 30 ൽ എത്തിയപ്പോൾ അത് 1463 ആയി കുറഞ്ഞു . കണ്ണൂരിലും രാഷ്ട്രീയ അക്രമ കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ഡിസംബർ വരെ ആക്രമണ കേസുകളുടെ എണ്ണം 363 ആയിരുന്നു.

2017 ഡിസംബർ 30 ആകുമ്പോഴേക്കും 271 ആയി അത് കുറഞ്ഞു. അക്രമം അമർച്ച ചെയ്യാൻ സർക്കാർ എടുത്ത ഭരണപരവും രാഷ്ട്രീയ പരവുമായ നടപടികളെ തുടർന്നാണ് കേസുകളുടെ എണ്ണം കുറഞ്ഞത്‌ .മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകളുടെ കൂടി ഫലമാണ് അക്രമസംഭവങ്ങൾ കുറക്കാൻ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News