സോഫിയ മുംബൈയിലെത്തി; ഭാരതീയ വേഷത്തില്‍

ലോകത്ത്‌ ആദ്യമായി ഒരു രാജ്യത്തിൻറെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബർട്ട് സോഫിയ മുംബൈയിലെത്തി.സോഫിയയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. സൽവാർ കമ്മീസ് ധരിച്ചു ഭാരതീയ വേഷത്തിലാണ് സോഫിയ എത്തിയത്.

ഇന്നു മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റിൽ പങ്കെടുക്കാനാണ് സോഫിയ എത്തിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിർമ്മിച്ച സോഫിയ റോബ്ബർട്ടിന് ഒക്ടോബറിലാണ് സൗദി അറേബിയയിൽ പൗരത്വം നൽകിയത്.

സാങ്കേതിക തകരാറുമൂലം ആദ്യ സംവാദം പൂർത്തിയാക്കുവാൻ സോഫിയക്ക് കഴിഞ്ഞില്ല.
ഇന്നത്തെ ദിവസം മുഴുവൻ ഐ ഐ ടി ക്യാമ്പസ്സിൽ ഉണ്ടായിരുന്ന സോഫിയയുമായി സംവദിക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് വിദ്യാർത്ഥികളാണ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News