കാമുകിക്കൊപ്പം യുവാവ് ഒളിച്ചോടി; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ അമ്മയെ കാമുകിയുടെ ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്ത് പ്രതികാരം തീര്‍ത്തു. ഷാമ്ലി ജില്ലയിലെ നോജല്‍ ഗ്രാമത്തിലാണ് സംഭവം.

ഇരുപത്തിനാലുകാരിയായ യുവതിയുമായാണ് ഇരുപത്താറുകാരനായ യുവാവ് പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി.

ഡിസംബര്‍ 19ന് യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും ഭാര്യാ സഹോദരനെയും തട്ടിക്കൊണ്ടുപോയി ഗ്രാമത്തിലെ ഒരു വീട്ടില്‍ തടവിലാക്കി. ഇവിടെവച്ച് ഇവരെ ക്രൂരമായി മര്‍ദിക്കുകയും യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗംചെയ്യുകയുമായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിലാണ് 25ന് ഇവരെ കണ്ടെത്തിയത്.

വെള്ളിയാഴ്ച രജിസ്റ്റര്‍ചെയ്ത കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നത് ശനിയാഴ്ചയാണ്. യുവതിയുടെ ബന്ധുക്കള്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ മുന്‍ ഗ്രാമ മുഖ്യനും ഇയാളുടെ മകനും പങ്കാളിയായിരുന്നു.

യുവതിയുടെ അച്ഛനെയും മറ്റു സഹോദരങ്ങളെയും പൊലീസ് തെരയുകയാണെന്നും പൊലീസ് സൂപ്രണ്ട് അജയ്പാല്‍ ശര്‍മ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News