നട തുറന്നു; ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു

മണ്ഡലപൂജ കഴിഞ്ഞ് മൂന്നുദിവസമായി അടഞ്ഞുകിടന്ന ശബരിമല നട ഇന്നലെ തുറന്നതോടെ ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു. ഇന്ന്‌ലെ രാവിലെ 7.30 മുതല്‍ ഭക്തര്‍ നടപ്പന്തലിലേയ്ക്ക് എത്തി തുടങ്ങിയിരുന്നു. നട തുറന്നതോടെ പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും സുരക്ഷ ശക്തമാക്കി.

വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു തന്ത്രി കണ്ഠരര് മഹേഷ്‌മോഹനരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ശ്രീകോവില്‍ നാട തുറന്നത്.

തുടര്‍ന്ന് ദീപം തെളിയിച്ചശേഷം ഗണപതികോവില്‍, നാഗരാജാകോവില്‍ എന്നിവ തുറന്ന് അവിടെയും ദീപം തെളിയിച്ചു. മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ശരണംവിളികളുടെ പശ്ചാത്തലത്തില്‍ ആഴിയ്ല്‍ അഗ്‌നി പകര്‍ന്നു. അതോടെ ദര്‍ശനത്തിന് കാത്തുനിന്ന ഭക്തജനങ്ങള്‍ പടികയറിഅയ്യപ്പ ദര്‍ശനം നടത്തി.

ദീപാരാധനയോ, ചടങ്ങുകളോ ഇന്നലെ നടന്നില്ല. നട തുറന്നതോടെ സാന്നിധാനത് സുരക്ഷയും വര്‍ധിപ്പിച്ചു. കൂടുതല്‍ പോലീസ് സേനയെയും ആര്‍ എ എഫിനെയും വിന്യസിപ്പിച്ചിട്ടുണ്ട്. സന്നിധാനത്തെ ശുചീകരണം, സുരക്ഷാ എന്നീ കാര്യംഗളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് അധികൃതരുടെ നിര്‍ദേശം. നട തുറന്നതോടെ സാന്നിധാനവും പരിസരവും അയ്യപ്പ ഭക്തന്മാരെകൊണ്ട് നിറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News