സിപിഐഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് സമാപനം

മൂന്ന് ദിവസങ്ങളിലായി മണ്ണാര്‍ക്കാട് നടക്കുന്ന സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ കമ്മറ്റിയെയും ജില്ലാ സെക്രട്ടറിയേയും ഇന്ന് തെഞ്ഞെടുക്കും. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് റെഡ് വളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.

സംഘനാ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്ക് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രവര്‍ത്തനറിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനും കഴിഞ്ഞ ദിവസം മറുപടി നല്‍കി. പുതിയ ജില്ലാ കമ്മറ്റിയെയും ജില്ലാ സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും.

തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് കുന്തിപ്പുഴക്കരികില്‍ നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ച് നടക്കും. 22ാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രതീകമായി 22 കുട്ടികളും സ്ത്രീകളും റെഡ് വളന്റിയര്‍മാരുടെ പ്രത്യേക സംഘവും സമ്മേളന പ്രതിനിനിധികളും മാര്‍ച്ചിന്റെ മുന്‍നിരയില്‍ അണിനിരക്കും.

തുടര്‍ന്ന് മണ്ണാര്‍ക്കാടിനെ ചുവപ്പിച്ചുകൊണ്ട് പൊതു സമ്മേളനം നടക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിപിഐഎം കേന്ദ്രകമ്മറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ വിജയരാഘവന്‍, എകെ ബാലന്‍, എളമരം കരീം, പികെ ശ്രീമതി, എം വി ഗോവിന്ദന്‍, ടിപി രാമകൃഷ്ണന്‍, ബേബി ജോണ്‍ തുടങ്ങിയ നേതാക്കളും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്നു സമാപിക്കും

സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. പുതിയ ജില്ലാ സെക്രട്ടറിയേയും ജില്ലാ കമ്മറ്റി അംഗങ്ങളെയും ഇന്ന് തെരഞ്ഞെടുക്കും. അതോടൊപ്പം തന്നെ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഇന്ന് നിശ്ചയിക്കും.

വൈകീട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 5000 പ്രവര്‍ത്തകരുടെ ചുവപ്പ് സേന മാര്‍ച്ചും പ്രകടനവും തിരുവല്ലയെ ഇന്ന് വൈകീട്ട് ചെങ്കടലാക്കി മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here