എംവി പൈലി; കേരളത്തിലെ മാനേജ്‌മെന്റ് പഠനത്തിന്റെ പിതാവ്

കേരളത്തിലെ മാനേജ്‌മെന്റ് പഠനത്തിന്റെ പിതാവാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. എം. വി പൈലി. ബഹുമുഖ പ്രതിഭയായ മൂലമറ്റം വര്‍ക്കി പൈലിക്കു കൃത്യമായി ചേരുന്ന വിശേഷണമായിരുന്നു അത്.

എം.വി. പൈലി 1964ലാണ് കൊച്ചി സര്‍വകലാശാലയില്‍ സേവനം ആരംഭിക്കുന്നത്. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറായി 13 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മാനേജ്‌മെന്റ് പഠന കേന്ദ്രമാക്കി കൊച്ചി സര്‍വകലാശാലയെ മാറ്റുകയായിരുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മൂന്നാമത്തെ വൈസ് ചാന്‍സലറായി 1977 മുതല്‍ 1981 വരെയാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. ശൈശവാവസ്ഥയില്‍ നിന്നിരുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

കൊച്ചി സര്‍വകലാശാലയില്‍ കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിച്ചത് പൈലി വി.സി. ആയിരുന്ന കാലത്താണ്. കൊച്ചി സര്‍വകലാശാല കേരളത്തിന്റെ അഭിമാന മുഖമാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് പൈലിയുടെ ചിന്തയില്‍ വിരിഞ്ഞത്.

ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. ലഖ്‌നൗ, പട്‌ന, ദില്ലി, കേരള എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി പൈലി സേവനം അനുഷ്ഠിച്ചിരുന്നു.

എമിരിറ്റസ് പ്രൊഫസര്‍ഷിപ്പ് ഓഫ് യൂണിവേഴ്‌സിറ്റി ഓഫ് കൊച്ചിന്‍, മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്, അധ്യാപനമാനേജ്‌മെന്റ് മേഖലകളിലെ സംഭാവനയ്ക്കുള്ള വിശിഷ്ട നേതൃത്വ പുരസ്‌കാരം, അക്ഷര്‍ധാം പുരസ്‌കാരം, ഇന്റര്‍നാഷണല്‍ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (കേംബ്രിഡ്ജ്1996), സൂപ്പര്‍ ബ്രെയിന്‍ പുരസ്‌കാരം (കോമ്ബറ്റീഷന്‍ സക്‌സസ് റിവ്യൂ) തുടങ്ങി നിരവധി ദേശീയഅന്തര്‍ദേശീയ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്ത തേടിയെത്തി.

രാജ്യത്തെ മികച്ച അധ്യാപകന് കൊച്ചി സര്‍വകലാശാല നല്‍കിവരുന്ന പ്രൊഫസര്‍ എം.വി. പൈലി പുരസ്‌കാരം ഇദ്ദേഹത്തിന്റെ പേരിലുള്ളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News