കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെ ചാവേറാക്രമണം; ഒരു സൈനികന്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ മരിച്ചു. മൂന്നു ജവാന്മാര്‍ക്കു പരുക്കേറ്റു.

കശ്മീര്‍ താഴ്‌വരയിലെ ലെത്‌പോറയില്‍ സിആര്‍പിഎഫിന്റെ 185ാം ബറ്റാലിയന്‍ ക്യാമ്പിനുനേരെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്.

അക്രമത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍വാമയിലെ സിആര്‍പിഎഫിന്റെ ജില്ലാ പൊലീസ് കേന്ദ്രത്തിലേക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News