ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ തള്ളി എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടിടിവി ദിനകരന്‍. എംജിആറിനും അമ്മ ജയലളിതയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ദിനകരന്‍ പറഞ്ഞു.

‘ജയലളിതയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറിക്കാനും ആര്‍ക്കും സാധിക്കില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു.’-ദിനകരന്‍ പറഞ്ഞു