മനസ്സില്‍ നിന്നും മായുന്നില്ല ആ അമ്മയുടെ മുഖം

ഞാൻ ഒരു മുത്തശ്ശിയെ യാദൃശ്ചികമായി കൊല്ലം ക്ലോക്ക് ടവറിന് സമീപത്തു വെച്ച് കണ്ടു മുട്ടി. ഞാനും എന്റെ സുഹൃത്ത് ഗിരിയും,ക്യാമറാമാൻ പ്രമോദ് പന്നിയോടുമായി കട്ടനടിക്കാൻ എത്തിയതായിരുന്നു.

ഞാൻ കട്ടം കാപ്പി നുണയുന്നതിനിടെ ഈ അമ്മ എന്നോട് ചായ ഉണ്ടൊ എന്നന്വേഷിച്ചു ഞാൻ പറഞ്ഞു ഇങോട്ട് കയറി ഇരിക്കാൻ, അമ്മ എന്റടുത്ത് മഞ്ഞ നിറത്തിലെ കസേരയിൽ വന്നിരുന്നപ്പോൾ ഞാൻ ചൂട് ചായ ഓർഡർ ചെയ്തു. ഉടൻ ചായ എത്തി അമ്മ വളരെ ആശ്വാസത്തോടെ കുടിച്ചു തുടങി ഞാൻ ചോദിച്ചു ഏത്തക്കാപ്പം വേണൊ അതൊ വാഴക്കാ ബജ്ജിയാണൊ വേണ്ടതെന്ന്, അമ്മയുടെ കയ്യിൽ പണം ഇല്ലാഞിട്ടാണൊ എന്തൊ,അമ്മ എന്നെ നോക്കി ഞാൻ ഒരു ഏത്തക്കാപ്പം അടച്ച് വെച്ചിരുന്ന ട്രെയിൽ നിന്ന് എണ്ണ വലിച്ചെടുക്കുന്ന ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് കൊടുത്തു.

അമ്മ പതിയെ അത് വാങി കഴിക്കാൻ തുടങി. അമ്മ എവിടെ പോയി വരുന്നു എന്ന് ഞാൻ ചോദിച്ചു? അവർ പറഞ്ഞു ജോലിക്കുപോയി മടങി വരുന്നു ഇനി വീട്ടിലേക്ക് പോകുന്നുവെന്ന് ഞാൻ ചോദിച്ചു കശുവണ്ടി തൊഴിലാളി ആണോ? അമ്മ അൽപ്പം ആശ്ചര്യം പ്രകടിപ്പിച്ച് ഉം എന്ന് മൂളി! വയസ്സ് 74 ഈ പ്രായത്തിലും ജോലി ചെയ്യാനാവുമൊ പുഞ്ചിരിയോടെ അമ്മ തലകുലുക്കി ദിവസകൂലിയൊ? ഒരുപാട് വ്യാകുലതകൾ ഉള്ളിലൊതുക്കി ഓ……

ആഴ്ചയിൽ 700 രൂപ കിട്ടും എന്നു ശബ്ദം താഴ്ത്തി പറഞ്ഞു. രാവിലെ എട്ടുമണിമുതൽ വൈകീട്ട് 5 മണിവരെ പണിയെടുത്താൽ കിട്ടുന്ന ശമ്പളം. എനിക്ക് അവരുടെ സഹിഷ്ണുതയിൽ ദേശ്യം തോന്നി. 4 ആൺ മക്കളെ പെറ്റു പക്ഷെ സപ്തതിയിൽ എത്തിയപ്പോൾ ആ… 4 പേരും ലോകത്തോട് തന്നെ വിട പറഞ്ഞു. താങായി നിന്ന് മക്കൾ നഷ്ടപ്പെട്ടതോടെ രത്ന്മ്മക്ക് വിശപ്പകറ്റണമെങ്കിൽ പണിയെടുത്തേ പറ്റു .

ഒരു പണിയും ചെയ്യാതെ ആരോഗ്യമുള്ള ഒരു തലമുറ തങൾക്ക് ജോലിയില്ലെന്ന കാരണം പറഞ്ഞ് സമയം കളയുമ്പോൾ അവർക്ക് രത്നമ്മയുടെ ജീവിതം ഒരു പാഠമാക്കാം……….
ഞാനെന്നാ പോട്ടെ അമ്മെ എന്ന് ചോദിച്ച് കാഥികൻ മഞ്ചള്ളൂർ ശ്രീകുമാറിന്റെ സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം പറയുന്ന കഥാ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ നടന്നകലുമ്പോൾ രത്നമ്മ ആ….. ചായ കുടിച്ചു തീർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News