പാലക്കാട് ജില്ലാസെക്രട്ടറിയായി സികെ രാജേന്ദ്രന് ഇത് മൂന്നാമൂ‍ഴം

സികെആര്‍ എന്ന പേരില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്ന സികെ രാജേന്ദ്രന്‍ പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിന്‍റെ അമരക്കാരനായെത്തുന്നത് തുടര്‍ച്ചയായ മൂന്നാം തവണയാണ്. 2012ല്‍ വടക്കഞ്ചേരിയില്‍ നടന്ന സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആദ്യമെത്തുന്നത്.

പിന്നീട് നടന്ന ഒറ്റപ്പാലം സമ്മേളനത്തിലും സികെ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്.

സികെ രാജേന്ദ്രന്‍ ദീര്‍ഘകാലം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. പിന്നീട് കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയായപ്പോള്‍ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ജില്ലയിലാകെ നിറഞ്ഞു നിന്നു.

1987ലും 1996ലും ആലത്തൂരില്‍ നിന്ന് കേരളനിയമസഭയിലെത്തിയ സികെ രാജേന്ദ്രന്‍ പാര്‍ലിമെന്‍റേറിയനെന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാ‍ഴ്ചവെച്ചത്.

പാര്‍ടി പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ തന്നെ നിലകൊണ്ട സികെ രാജേന്ദ്രന്‍ സംഘാടനമികവു കൊണ്ടും നേതൃഗുണവും കൊണ്ടാണ് പുരോഗമനപ്രസ്ഥാനത്തിന്‍റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News