രാജ്യത്ത് നടപ്പിലാക്കുന്നത് ആര്‍എസ്എസിന്റെ നയം; ബിജെപിയുടേത് രാജ്യത്തെ തകര്‍ക്കാനുതകുന്ന സമീപനം: പിണറായി

ആര്‍എസ്എസിന്റെ നയമാണ് ബിജെപി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന്് പിണറായി.
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് വൈകീട്ട് മണ്ണാര്‍ക്കാട് റെഡ് വളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.

കോണ്‍ഗ്രസിന്റെ അതേ നയം കൂടുതല്‍ വാശിയോടെ നടപ്പിലാക്കുകയാണ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റെന്ന് പിണറായി പറഞ്ഞു.

അമേരിക്കയോടൊപ്പം പങ്കാളിയാകുന്ന രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള നീക്കം നടക്കുന്നു.ആര്‍എസ്എസിന്റെ നയമാണ് ബിജെപി രാജ്യത്ത് നടപ്പിലാക്കുന്നത്.അങ്ങേയറ്റം അപകടകരമായ നീക്കങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.

ആര്‍എസ്എസ് ചിന്തിക്കുന്നത് മറ്റുള്ളവരൊന്നും വേണ്ടെന്നും ഒരു മതവും സംസ്‌ക്കാരവും വിശ്വാസവും ഭാഷയും മാത്രമേ വേണ്ടൂ എന്നാണ്.രാജ്യത്തെ തകര്‍ക്കാനുതകുന്ന സമീപനമാണ് ബിജെപിയുടെത്.ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ ഭരണഘടന തിരുത്തുമെന്നാണ് പാര്‍ലിമെന്റില്‍ പറയുന്നത്.ഭരണകക്ഷിയെന്ന രീതിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്.

രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രം ശ്രമിക്കുന്നത്.ഫെഡറല്‍ സംവിധാനത്തെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ല.സംതൃപ്തമായ സംസ്ഥാനങ്ങളെ അവര്‍ക്കാവശ്യമില്ല.ദുര്‍ബലമായ സംസ്ഥാനങ്ങളാണ് അവര്‍ക്കാവശ്യം.ശക്തമായ കേന്ദ്രസര്‍ക്കാര്‍ ഉണ്ടായിക്കൊള്ളട്ടെ .നല്ല കാര്യമാണ്.അതോടൊപ്പം സംതൃപ്തമായ സംസ്ഥാനങ്ങള്‍ കൂടിയുണ്ടാവണം.ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന് വച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് പറയാന്‍ വേദിയില്ലാതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News