സംസ്ഥാനത്തെ ക്രമ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ആര്‍ എസ് എസ്സിന്റേത്: കോടിയേരി

ബിജെപി കേരളത്തില്‍ ഒരു സായുധ സേനയെ വളര്‍ത്തിയെടുക്കുന്നത് മത ന്യുനപക്ഷങ്ങളെ അക്രമിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഉള്ളതുകൊണ്ടാണ് ആര്‍ എസ് എസ്സിന്റെ അജണ്ട കേരളത്തില്‍ നടക്കാതെ പോകുന്നത്. എതിര്‍ക്കുന്നവരെ എല്ലാം ഇല്ലാതാക്കുന്ന ഹിറ്റ്ലറിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും കോടിയേരി തിരുവല്ലയില്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്രമ സമാധാനം തകര്‍ക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ആര്‍ എസ് എസ്
ശാഖ പ്രവര്‍ത്തില്‍കുന്നിടതെല്ലാം സംഘര്‍ഷമുണ്ടാകുന്നുണ്ടെന്നും. രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്തിനാണ് ഇപ്പോള്‍ ആയുധ പരിശീലനം നടതുന്നതെന്ന് വ്യക്തമാക്കണം എന്നും കോടിയേരി പറഞ്ഞു.

എതിര്‍ക്കുന്നവെ എല്ലാം ഇല്ലാതാക്കുന്ന ഹിറ്റ്ലറിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപനതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരാനും 33 അംഗ ജില്ലാ കമ്മറ്റിയെയും 4 ദിവസമായി തിരുവല്ലയില്‍ നടന്ന സമ്മേളനം തിരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News