ഫാസിസ്റ്റു ഭീകരത തുറന്ന് കാണിച്ച് കോഴിക്കോട്ടെ ചരിത്ര പ്രദര്‍ശനം

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ചരിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കനല്‍ വഴികളിലൂടെ എന്ന് പേരിട്ട പ്രദര്‍ശനം കമ്മ്യൂണിസ്റ്റ് പോരാട്ട വഴികളെയും ഫാസിസ്റ്റു ഭീകരതെയും തുറന്ന് കാട്ടുന്നു

കനല്‍ വഴികളിലൂടെ എന്ന ചരിത്ര പ്രദര്‍ശനം വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമാവുകയാണ്. കേരളത്തിലെ കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും കേരള നവോത്ഥാനത്തിന്റെയും ചരിത്രം വരകളിലും ചിത്രങ്ങളിലും വാക്കുകളിലും കാഴ്ചകളിലും ഒരിക്കിയിരിക്കുകയാണ് ഇവിടം.

അതില്‍ സേലം ജയില്‍ വെടിവെപ്പിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന പ്ലോട്ടുകളും കൂത്താളി ഭൂസമരത്തെ ചിത്രീകരിക്കുന്ന ഇന്‍സ്റ്റലേഷനും ശ്രദ്ധേയം.

ഫാസിസ്റ്റു ഭീകരത തുറന്ന് കാട്ടുന്ന പോയിന്റ് ബ്ലാങ്കും പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുന്നു. കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആണ് ചരിത്ര പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News