സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊയിലാണ്ടില്‍ പതാക ഉയരും. പ്രതിനിധി സമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 400 പ്രതിനിധികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. 4ന് വൈകീട്ട് കാല്‍ ലക്ഷം ചുവപ്പ് വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ചിന് ശേഷം കൊയിലാണ്ടി സ്റ്റേഡിയത്തിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ ചേരുന്ന പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഇന്ന് വൈകീട്ട് പതാക, കോടിമര, ദീപശിഖാ ജാഥകള്‍ പൊതുസമ്മേളന നഗറില്‍ സംഗമിക്കും. തുടര്‍ന്നാണ് സമ്മേളന നഗരിയില്‍ ചെങ്കൊടി ഉയരുക.

42 വര്‍ഷത്തിന് ശേഷം കൊയിലാണ്ടി വേദിയാകുന്ന ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുളള പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News