ശബരീശ സന്നിധിയില്‍ പുതുവര്‍ഷപ്പിറവി

കര്‍പ്പൂരദീപപ്രഭയില്‍ നിറഞ്ഞ് ശബരീശ സന്നിധിയില്‍ പുതുവര്‍ഷപ്പിറവി. ശരണാരവം മുഴക്കിയാണ് ഭക്തസഹസ്രങ്ങള്‍ ശബരിമലയില്‍ പുതുവര്‍ഷത്തെ വരവേറ്റത്.

പോലീസെന്നാ പട്ടാളമെന്നോ വകഭേദങ്ങളില്ലാതെ ആയിരക്കണക്കിന് കര്‍പ്പൂരദീപങ്ങള്‍ അയ്യപ്പസന്നിധിയില്‍ ഒന്നിച്ച് തെളിയിച്ചാണ് അയ്യപ്പന്‍മാര്‍ ശബരിമലയില്‍ പുതുവര്‍ഷത്തെ വരവേറ്റത്. പതിനെട്ടാം പടിയ്ക്ക് താഴെ ഹാപ്പി ന്യൂ ിയര്‍ എന്ന് എഴുതി കര്‍പ്പൂരങ്ങള്‍ നിരത്തി കത്തിച്ചതായിരുന്നു പ്രധാന പ്രത്യേകത.

നിറഞ്ഞ് കത്തുന്ന ആഴിയ്ക്ക് സമീപത്തായാന്ന് കര്‍പ്പൂരദീപപ്രഭയില്‍ പുതുവര്‍ഷ ദീപങ്ങള്‍ തെളിഞ് കത്തിയത്. ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരുമെല്ലാം ദീപം തെളിയിക്കാന്‍ സേനാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നതോടെ സന്നിധാനത്തെ പുതുവല്‍സരാഘോഷം ഒരുമയുടെ സന്ദേശം വിളിച്ചറിയിക്കുന്നതായി. സ്‌പെഷ്യല്‍ ഓഫീസറും അയ്യപ്പന്മാരുമെല്ലാം പുതുവര്‍ഷ സന്ദേശം നേര്‍ന്നു.

പോലീസുകാരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും അയ്യപ്പന്മാര്‍ക്ക് മധുരം വിതരണം ചെയ്തു. പുതുവര്‍ഷപ്പുലരിയില്‍ അയ്യപ്പനെ ദര്‍ശിക്കാന്‍ വന്‍ ഭക്തജനങ്ങളാന്ന് സന്നിധാനത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News