പ്രവാസികള്‍ക്കൊരു സങ്കടവാര്‍ത്ത; സ്‌കൈപ്പിന് വിലക്ക്

യുഎഇയില്‍ ഇനി മുതല്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധം. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്.

അംഗീകൃതമല്ലാത്ത വോയ്പ് (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസ്) സേവനങ്ങള്‍ നല്‍കുന്നതിനാലാണ് സ്‌കൈപ്പ് യുഎഇയില്‍ നിയമവിരുദ്ധമാക്കുന്നത്. സ്‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ നയം വ്യക്തമാക്കിയത്.

അംഗീകൃതമല്ലാത്ത ആപ്ലിക്കേഷനുകളോ സേവനങ്ങളോ വഴി വോയ്പ് കോളുകള്‍ നടത്തുന്നത് രാജ്യത്ത് അനുവദനീയമല്ലെന്നും നിയമപരമായി ശിക്ഷാര്‍ഹമാണെന്നും ടെലികോം കമ്പനികള്‍ അറിയിച്ചു.

ഇത്തിസലാത്തിനും ഡുവിനും വോയ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേകം ആപ്പിക്കേഷനുകളുണ്ട്. പ്രതിമാസം നിശ്ചിതതുക നല്‍കി ഈ ആപ്പുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാമെന്നും കമ്പനികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News