‘നിങ്ങള്‍ സമരം ചെയ്യുന്നത് ജനങ്ങളുടെ ജീവന്‍ വച്ച്’; സമരം തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെ

ആവശ്യങ്ങള്‍ അംഗീകരിച്ചശേഷം നടത്തുന്ന സമരം അനുവദിക്കില്ലെന്നും സമരത്തിന് പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരാണെന്ന് സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജോലിക്ക് ഹാജരാകാത്തവരുടെ എണ്ണമെടുക്കാനും മന്ത്രി ശൈലജ നിര്‍ദേശം നല്‍കി.ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ജനങ്ങളുടെ ജീവന്‍ വച്ചാണെന്നും മന്ത്രി പറഞ്ഞു.

. സമരം തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതെസമയം ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു.

ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതിനെ ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതാണ്. എന്നിട്ടു സമരവുമായി മുന്നോട്ട് പോവുന്നത് ഏറെ സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ഏറ്റവും അനുഭാവപൂര്‍മമായ പരിഗണനയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ തിരിച്ച് ലഭിക്കുന്ന പ്രതികരണം സര്‍ക്കാരിന് അനുകൂലമല്ല. അതുകൊണ്ട് തന്നെ സമരം നിര്‍ത്തിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം സമരം ചെയ്യുന്നവര്‍ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇന്ന് ജോലിക്ക് ഹാജരായവരുടെ കണക്ക് നല്‍കാന്‍ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരം ശക്തിപ്പെട്ടാല്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പ്രതികരിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ ഉറപ്പൊന്നും ലഭിച്ചില്ലെന്നാരോപിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരാന്‍ തീരുമാനിച്ചത്. ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായെന്നും സമരം പിന്‍വലിച്ചതായും സമരസമിതി ഭാരവാഹികള്‍ തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭാരവാഹികളെ പുറത്താക്കിയശേഷമാണ് ഒരു വിഭാഗം സമരം തുടരാന്‍ തീരുമാനിച്ചത്. അതെസമയം ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ച് ജോലിയില്‍ പ്രവേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News