ഓഖി ദുരന്തം: മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് മരണം സ്ഥിരീകരിച്ച 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.

ഓഖി ദുരിതബാധിതരുടെ പുനരധിവാസം പൂര്‍ണ്ണമായും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഓഖി ദുരന്തബാധിതര്‍ക്കുള്ള സഹായ ധനം തിരുവനന്തപുരത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്തത്തില്‍ മരണം സ്ഥിരീകരിച്ച 25 മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് 22 ലക്ഷം രൂപാവീതം ധനസഹായം നല്‍കിയത്.കടലില്‍ അകപ്പെട്ട് തിരികെ എത്താനുള്ള മല്‍സ്യത്തൊഴിലാളികളുടെ പരിശോധനാ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഓഖി ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായമാണ് വിഴിഞ്ഞത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തത്.ദുരന്തത്തില്‍ ,മരണം സ്ഥിരീകരിച്ച
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര,തിരുവനന്തപുരം താലൂക്കുകളില്‍പ്പെട്ട വിഴിഞ്ഞം,കരുംകുളം,പൂവ്വാര്‍,മുട്ടത്തറ,പൊഴിയൂര്‍ തുടങ്ങിയ വില്ലേജുകളിലെ 25 മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ സര്‍ക്കാര്‍ സഹായം ഏറ്റുവാങ്ങി.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച 2 ലക്ഷം രൂപയും ചേര്‍ത്ത് ആകെ 22 ലക്ഷം രൂപയുടെ ചെക്കാണ് ആശ്രിതര്‍ക്ക് മുഖ്യമന്ത്രി നല്‍കിയത്.

തങ്ങളുടെ അത്താണിയുടെ വേര്‍പാടില്‍ പലരും നിറകണ്ണുകളുമായാണ് സഹായ ധനം വാങ്ങിയത്.ഓഖി ദുരിതബാധിതരുടെ പുനരധിവാസം പൂര്‍ണ്ണമായും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കടലില്‍ അകപ്പെട്ട് തിരികെ എത്താനുള്ള മല്‍സ്യത്തൊഴിലാളികളുടെ പരിശോധനാ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.ഈ കാലയളവുവരെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രതിമാസം 10000 രൂപ വീതം നല്‍കും.

ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍,മേഴ്‌സികുട്ടിയമ്മ,കടകംപള്ളി സുരേന്ദ്രന്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News