ആനയ്‌ക്കൊപ്പം റാണ ദഗുബതി; ഹാത്തി മേരി സാത്തി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ബാഹുബലി താരം  റാണ ദഗുബതിയുടെ നായകനാകുന്ന പുതിയ ചിത്രം ഹാത്തി മേരി സാത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രം പറയുന്നത് ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കഥയാണ്.

പുതുവര്‍ഷത്തില്‍ പുതിയ കഥയുമായി എത്തുകയാണെന്നാണ് റാണ ട്വീറ്ററില്‍ കുറിച്ചു. ആനയോടൊപ്പം നില്‍ക്കുന്ന കിടിലന്‍ പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്. പ്രഭു സോളമന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം യഥാര്‍ത്ഥ കഥകളില്‍ നിന്നാണ് ഉള്‍തിരിഞ്ഞിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ തായ്ലന്‍ഡില്‍ ആരംഭിക്കും. ഇന്ത്യയിലുള്ള ചില തിരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ ചിത്രീകരണം നടത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ദീപാവലിയ്ക്ക് ചിത്രം തീയേറ്ററുകളില്‍ എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News