പാകിസ്ഥാന് കനത്തതിരിച്ചടി നല്‍കി അമേരിക്ക;നല്‍കിവന്ന 33 ബില്യന്‍ ഡോളറിന്റെ സഹായം ട്രംപ് നിര്‍ത്തലാക്കി

പാകിസ്ഥാന് കനത്തതിരിച്ചടി നല്‍കി അമേരിക്ക . പാക്കിസ്ഥാന് നല്‍കിവന്ന 33 ബില്യന്‍ ഡോളറിന്റെ സഹായം ട്രംപ് നിര്‍ത്തലാക്കി. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഭീകരര്‍ക്കെതിരെ പോരാടുമ്പോള്‍ അമേരിക്കയുടെ സഹായം സ്വീകരിക്കുന്ന പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് അനുകൂലമായ നിലപാടെടുത്ത് സഹായം ചെയ്യുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ പുതിയ തീരുമാനം.

ഭീകരസംഘടനകള്‍ക്കു വേണ്ടി പാക്കിസ്ഥാന്‍ എടുക്കുന്ന അനുകൂല നിലപാടുകള്‍ക്കെതിരെ അമേരിക്ക നീക്കം തുടങ്ങിയതായിറിപ്പോര്‍ട്ടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കാബൂളില്‍ വെച്ച് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു.2002നു ശേഷം 3300 കോടി ഡോളറിന്റെ (2,12,850 കോടിയോളം രൂപ) ധനസഹായമാണ് പാക്കിസ്ഥാന് ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here