സിപിഐഎം നേതാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; മൂന്നു ആര്‍എസ്എസ് നേതാക്കള്‍ അറസ്റ്റില്‍; അക്രമം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഐഎം നേതാവ് എല്‍എസ് സാജുവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ശാരീരിക്ക് ശിക്ഷ പ്രമുഖ് അടക്കം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആര്‍എസ്എസ് നേതാവ് രാജേഷിനെ കൊലപാതകത്തിന് പകരമായിട്ടാണ് തങ്ങള്‍ കൃത്യം നിര്‍വഹിച്ചതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

സിപിഐഎം വഞ്ചിയൂര്‍ ഏരിയാ കമ്മറ്റി അംഗം എല്‍എസ് സാജുവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മൂന്ന് ആര്‍എസ്എസ് നേതാക്കളുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.

ശ്രീകാര്യം മടത്തുനട സ്വദേശിയും ശ്രീകാര്യം ഉപനഗരത്തിന്റെ ശാരീരിക് ശിക്ഷ പ്രമുഖുമായ സുമേഷ്, കല്ലംപളളി ശാഖയുടെ മുഖ്യ ശിക്ഷക് ജയശങ്കര്‍, കൊല്ലപ്പെട്ട രാജേഷിന്റെ അടുത്ത സുഹൃത്തായ വിഘ്‌നേഷ് എന്നീവരാണ് പിടിയിലായത്.

പിടിയിലായ മൂവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ശ്രീകാര്യത്തെ ബസ്തി കാര്യവാഹായിരുന്ന രാജേഷിന്റെ കൊലക്കേസിലെ പ്രതികളെ സഹായിച്ചു എന്ന തെറ്റിധാരണ മൂലമാണ് തങ്ങള്‍ എല്‍എസ് സാജുവിനെ കൊലപെടുത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പോലീസിനോട് സമ്മിതിച്ചു.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് നാല് പേരെ പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാജേഷിന്റെ ചില ബന്ധുക്കളും ആര്‍എസ്എസ് നേതൃത്വവും കൂടി ആസൂത്രണം ചെയ്തതാണ് അക്രമം എന്ന് പ്രതികള്‍ സമ്മതിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതികളെ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി അടക്കമുളള ആയുധങ്ങള്‍ കേളാദിത്യപുരത്ത് സമീപത്തെ ഒരു പറമ്പില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ ബിനുകുമാര്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News