അഭിമാനനേട്ടവുമായി കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോ

ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ റെക്കോര്‍ഡ് വരുമാനം. കോഴിക്കോട് സോണില്‍ പ്രതിദിനം ശരാശരി ഒരു കോടി രൂപയാണ് ഈ സീസണി െവരുമാന നേട്ടം. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മാത്രം ബംഗളൂരുവിലേക്ക് 32 അധിക സര്‍വീസ് നടത്തി.

കെഎസ്ആര്‍ടിസിയ്ക്ക് ആശ്വാസമായ വരുമാന വര്‍ധനവാണ് കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ക്രിസ്മസ് പുതുവത്സര സീസണില്‍ ഉണ്ടായത്. കോഴിക്കോട് നിന്ന് ദിവസേന ബംഗലുരുവിലേക്കുളള 12 സര്‍വീസിന് പുറമെ അധിക സര്‍വീസുകള്‍ നടത്തിയാണ് ഡിപ്പൊ ഈ നേട്ടം കൈവരിച്ചത്. 32 അധിക സര്‍വീസുകള്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെ നടത്തി.

ക്രിസ്മസ് തലേന്ന് മാത്രം 24 ലക്ഷം രൂപയാണ് ഈ റൂട്ടിലെ കളക്ഷന്‍. അധിക സര്‍വീസ് വഴി ബസ്സ് ഒന്നിന് ശരാശരി 25000 രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. കൂടാതെ എറണാകുളത്തേക്ക് ലോ ഫ്‌ലോര്‍ ബസ്സുകള്‍ 10 അധിക സര്‍വീസ് നടത്തി. ഓവര്‍ ടൈം അടക്കം ജോലി ചെയ്ത ജീവനക്കാരാണ് നേട്ടത്തിന് പിന്നലെന്ന് ഡി ടി ഒ വി മുഹമ്മദ് നാസര്‍ പറഞ്ഞു.

കോഴിക്കോട് സോണ്‍ ഉള്‍പ്പെടുന്ന കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 921 കെ എസ് ആര്‍ ടി സി സര്‍വീസുണ്ട, 1038 ബസ്സുകളും. ഇതില്‍ 70 ബസ്സുകള്‍ പമ്പയില്‍ മണ്ഡലകാല സര്‍വീസിലായിരുന്നു. ഇതില്‍ കോഴിക്കോട്ടെ 17 ബസ്സുകളും ഉള്‍പ്പെടും.

എന്നിട്ടും നിലവിലെ സര്‍വീസുകള്‍ മുടങ്ങാതെ ജീവനക്കാരുടെ സഹകരണത്തോടെ റെക്കോര്‍ഡ് വരുമാനം നേടാനായത് ഡിപ്പോയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News