ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനു വേണ്ടി യുവതി 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ യുവതി ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി 15 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. 45000 രൂപയ്ക്കാണ് യുവതി കുഞ്ഞിനെ വിറ്റതെന്നാണ് റിപ്പോര്‍ട്ട്.

ഭര്‍ത്താവിന്റെ രോഗത്തിന് ചികിത്സിയ്ക്കാന്‍ പണം ആവശ്യമായി വന്നു. പണം കണ്ടെത്താന്‍ സ്വന്തം ശരീരം വില്‍ക്കേണ്ടിവരുന്ന സ്ഥിതി വന്നു. മറ്റു നിവര്‍ത്തിയില്ലാത്തതിനാലാണ് താന്‍ കുഞ്ഞിനെവിറ്റതെന്ന് യുവതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ എത്രയും പെട്ടെന്ന് മാതാപിതാക്കള്‍ക്ക് ഒപ്പം എത്തിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here