യുവതി ഇടനിലക്കാരി മാത്രം; കൊക്കൈന്‍ കൊണ്ടുവന്നത് കൊച്ചിയിലെ ഹോട്ടലിലേയ്‌ക്കെന്ന് മൊഴി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ കൊക്കൈന്‍ കൊണ്ടു വന്നത് കൊച്ചിയിലെ ഹോട്ടലിലേക്കെന്ന് പിടിയിലായ യുവതിയുടെ മൊഴി. ഹോട്ടലില്‍ വച്ച് മയക്കുമരുന്ന് കൈമാറാനായിരുന്നു തനിക്ക് ലഭിച്ചിരുന്ന നിര്‍ദേശമെന്നും യുവതി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതിനെ തുടര്‍ന്ന് നഗരത്തിലെ ഹോട്ടലില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഇടനിലക്കാരിയായ യുവതി ഇതേ ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്തിരുന്നതായി കണ്ടെത്തി.

പിടിയിലായ ജോഹന്നാസിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ചത് .ജോഹന്നാസിന്റെ വാട്‌സ്ആപ്പ് രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. മയക്കുമരുന്ന് കൊണ്ടുവന്നത് കൊച്ചിയിലെ ഹോട്ടലിലേക്കായിരുന്നു എന്നാണ് മൊഴി . ഹോട്ടലിലേക്ക് മയക്കുമരുന്ന് എത്തിക്കുക , അവിടെ വെച്ച് കൈമാറുക എന്നിങ്ങനെയായിരുന്നു ലഭിച്ചിരുന്ന നിര്‍ദ്ദേശം.

ഇതേ ഹോട്ടലില്‍ യുവതി മുറി ബുക്ക് ചെയ്തിരുന്നതായും കണ്ടെത്തി. ബ്രസീലിലെ സാവോ പോളയില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇടനിലക്കാരിക്ക് ലഭിച്ചിരുന്നതു് ഇതേ കേന്ദ്രത്തില്‍ നിന്നായിരുന്നു . ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് നാര്‍ക്കോട്ടിക് വിഭാഗം പിടിച്ചെടുത്തിരിക്കുന്ന വാട്‌സ് ആപ്പ് രേഖകള്‍.

അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലില്‍ പരിശോധന നടത്തി. ഫിലിപ്പിന്‍സ് സ്വദേശി ആയ യുവതി ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്‌കത്ത് വഴിയാണ് ബ്രസീലില്‍ നിന്ന് കൊച്ചിയിലെത്തിയത്. പിടിയിലായ യുവതി വെറും കാരിയര്‍ മാത്രമാണെന്നാണ് വിവരം .

അഞ്ച് കിലോഗ്രാം കൊക്കയില്‍ കടത്തിയാല്‍ മൂന്ന് ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുക. ഈ പണത്തിന് വേണ്ടിയാണ് യുവതി മയക്കുമരുന്ന് കടത്തിന് മുതിര്‍ന്നത് എന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.

മയക്കുമരുന്ന് കടത്തില്‍ കൊച്ചിയിലെ ഹോട്ടലുകാര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇന്നലെയാണ് 25 കോടി രൂപ അന്താരാഷ്ട്ര വിപണിയില്‍ വില വരുന്ന അഞ്ച് കിലോഗ്രാം കൊക്കയ്‌നുമായി യുവതി പിടിയിലായത്. ട്രോളി ബാഗിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here