സിപിഐഎം കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം

കോഴിക്കോട്/കോട്ടയം: സിപിഐഎം കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം.

കോഴിക്കോട് സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് പൊതുസമ്മേളനം നടക്കുന്ന കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ കെ ദാസന്‍ എംഎല്‍എയാണ് ഇന്നലെ പതാക ഉയര്‍ത്തിയത്. ടൗണ്‍ഹാളിലെ പിടി രാജന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 400 പ്രതിനിധികള്‍ 3 ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.

വ്യാഴാഴ്ച വൈകിട്ട് കൊയിലാണ്ടിയെ ചുവപ്പണിയിച്ച് കാല്‍ലക്ഷം പേര്‍ അണിനിരക്കുന്ന ചുവപ്പ് സേനാ പരേഡും പൊതുസമ്മേളവും നടക്കും. പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കോട്ടയത്ത് പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനിയിലെ സഖാവ് പി കൃഷ്ണപിള്ള നഗറില്‍ സ്വാഗതസംഘം ചെയര്‍മാര്‍ അഡ്വ എം സുരേക്ഷ്‌കുറുപ്പ് ഇന്നലെ പതാകയുയര്‍ത്തി. പ്രതിനിധിസമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിളള ഹാളില്‍ തയ്യാറാക്കിയ വി വി ദക്ഷിണാമൂര്‍ത്തി ഹാളിലാണ് നടക്കുന്നത്.

33 ജില്ലാകമ്മറ്റിയംഗങ്ങളുല്‍പ്പടെ 12 ഏരിയാകമ്മറ്റികളില്‍ നിന്ന് 290 പ്രതിനിധികളാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വ്യാഴാഴച മൂന്നിന് പൊലീസ് പരേഡ് ഗ്രൗണ്ട് പരിസരത്തുനിന്ന് ചുവപ്പുസേനാ മാര്‍ച്ചും പതിനായിരങ്ങളുടെ റാലിയും നടക്കും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News