കോഴിയും പ്രസവിക്കുമോ; പൊക്കിള്‍ക്കൊടിയോടുകൂടി കോഴിക്കുഞ്ഞിനെ കണ്ടെത്തിയത് വയനാട്ടില്‍; സംഭവം ഇങ്ങനെ

കമ്പളക്കാട് : കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി.സി. ഇബ്രായിയുടെ വീട്ടിലാണ് കോഴി പ്രസവിച്ചതായി പറയുന്നത്. അതും പൊക്കിള്‍കൊടിയോടുകൂടി..! .ഇദ്ദേഹത്തിന്റെ വീട്ടിലെ വിവിധഇനത്തില്‍ കോഴികളെ വളര്‍ത്തുന്ന ഫാമിലെ നാടന്‍ പിടക്കോഴിയാണ് സംഭവകഥയിലെ താരം.

ദിവസങ്ങള്‍ക്ക്് മുമ്പ് 11 മുട്ടകളുമായി അടയിരുത്തിയതായിരുന്നു പിടക്കോഴിയെ. ഫാം ജീവനക്കാരന്‍ നോക്കിയപ്പോള്‍ പിടക്കോഴിയുടെ അടുത്ത് കറുത്തനിറത്തിലായി ഒരു ചെറിയ ജീവനില്ലാത്ത കോഴികുഞ്ഞ. ് എടുത്തുനോക്കിയപ്പോള്‍ പൊക്കള്‍ക്കൊടിയും ഉണ്ട്. അടയിരുത്തിയ 11 മുട്ടകള്‍ അതേപടി അവിടെത്തന്നെ ഉണ്ട്്.

സംശയം തീരാതെ,കൂട്ടില്‍ മറ്റു വല്ല ജീവികളം കൊണ്ടിട്ടതാണോ എന്ന് കരുതി തിരഞ്ഞപ്പോള്‍ അടുത്തെങ്ങും അങ്ങിനെ ഒരു സാധ്യതയും കണ്ടുമില്ല. മാത്രമല്ല ചെറിയ നെറ്റുകള്‍ കൊണ്ട് അടിച്ചകൂട്ടിലാണ് പിടക്കോഴി അടയിരിക്കുന്നത്. ആയതിനാല്‍ കൂട്ടിലേക്ക് മറ്റു ജീവികള്‍ക്ക് പ്രവേശിക്കാനും സാധ്യമല്ല. അതുകൊണ്ടാണ് വീട്ടുകാരും ഇത് പ്രസവിച്ചതുതന്നെയാണെന്നു പറയുന്നത്.

വാര്‍ത്തയുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിറനറി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിശദീകരണം ഇങ്ങനെയണ്്. ശാസ്ത്രീയമായി ഇത് സംഭവിക്കാന്‍ 100 ല്‍ 1 % സാധ്യതപോലും ഇല്ലെന്നാണ്. മാത്രമല്ല കോഴികള്‍ക്ക് ഗര്‍ഭപാത്രം ഇല്ല എന്ന സത്യം നിലനില്‍ക്കുന്നതിനാലും കോഴി പ്രസവിച്ചു എന്നു പറയുന്നത് അംഗീകരിക്കാനാവിലെന്നും അവര്‍അറിയിച്ചു.

എന്തൊക്കെയായാലും കോഴിക്കുഞ്ഞിനെ തള്ളകോഴിയുടെ അടുത്തുനിന്നും ലഭിച്ചതിനാലും കൂടാതെ പൊക്കിള്‍കൊടിയുള്ളതിനാലും നാട്ടുകാരും വീട്ടുകാരും അത്ഭുതത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here