ബിജെപിയുടേത് അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി; നയപരമായി യോജിക്കാവുന്ന പാര്‍ട്ടികളുമായി യോജിക്കലാണ് സിപിഐഎം നയം

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി.

പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സര്‍ക്കാറിനെതിരെ ബദല്‍ രൂപീകരിക്കാന്‍ നയപരമായി യോജിപ്പുള്ള രാഷ്ടീയ പാര്‍ട്ടികളുമായി കൂട്ട് കെട്ട് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനെ കൂട്ട് പിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിനിധി സമ്മേളന നഗരിയായ കൊയിലാണ്ടിയിലെ പി.ടി. രാജന്‍ നഗറില്‍ മുതിര്‍ന്ന നേതാവ് ടി.പി. ബാലകൃഷണന്‍ നായര്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത് .

പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടേണ്ട കാലമാണിതെന്ന് പിണറായി പറഞ്ഞു.

ബിജെപി സര്‍ക്കാറിനെതിരെ ബദല്‍ രൂപീകരിക്കാന്‍ നയപരമായി യോജിപ്പുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ട് ഉണ്ടാക്കും. ബിജെപിയെ തകര്‍ക്കുന്നതിന് വേണ്ടി കോണ്‍ഗ്രസിനെ കൂട്ട് പിടിക്കില്ല. കോണ്‍ഗ്രസ് നടപ്പിലാക്കിയ ആഗോള ഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെയാണ് ബിജെപി സര്‍ക്കാറും നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ട് വരാനാണ് ആര്‍എസ്എസ് താല്‍പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ജനക്ഷേമകരമായ പദ്ധതികളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.പി ജയരാജന്‍, എളമരം കരീം, എ.കെ. ബാലന്‍, കെ.കെ. ശൈലജ ടീച്ചര്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ടി.പി. രാമകൃഷ്ണന്‍, പി. ജയരാജന്‍ തുടങ്ങിയ നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here