ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ഏതവസരവും സിപിഐഎം ഉപയോഗിക്കുമെന്ന് കോടിയേരി; രാജ്യത്തിന്റെ മുഖ്യവിപത്താണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപി ഭരണം

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് അക്ഷര നഗരിയില്‍ തുടക്കമായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

ഇന്ത്യന്‍രാഷ്ട്രീയത്തിന്റെ മുഖ്യവിപത്താണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപി ഭരണമാണെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ഏതവസരവും സിപിഐഎം ഉപയോഗിക്കുമെന്നും കോടിയേരി പറഞ്ഞു.

പ്രതിനിധി സമ്മേളനം നടക്കുന്ന വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ മുതിര്‍ന്ന നേതാവ് പി.എന്‍ പ്രഭാകരന്‍ പതാക ഉയര്‍ത്തിയതോടെയാണ് 3 ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സാമ്രാജ്യത്വഅനുകൂലനയം സ്വീകരിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തണലില്‍ ഞടടവല്‍ക്കരണമാണ് നടത്തുന്നത്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതക്കെതിരെ പൊതുവേദിയുണ്ടാക്കാന്‍ സിപിഐഎം സന്നദ്ധമാണ്. ഹിന്ദുത്വത്തിലൂന്നി ബിജെപിയും മതനിരപേക്ഷതയുയര്‍ത്തി കോണ്‍ഗ്രസും പിന്തുടരുന്നത് നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളാണ്.

സാമ്പത്തിക നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ ബദലുയര്‍ത്തി ജനകീയ പോരാട്ടങ്ങളിലൂടെയുള്ള രാഷ്ട്രീയ ധ്രുവീകരണമാണ് സിപിഐഎം ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനകീയ പദ്ധതികളുമായി മുന്നോട്ടുപോകുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്, അവരുടെ മുഖ്യശത്രു സിപിഐഎം ആണോ അതോ ബിജെപിയാണോ എന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, എം സി ജോസഫൈന്‍, പി കെ ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ തോമസ്, എം.എം.മണി തുടങ്ങിയ നേതാക്കളും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.

33 ജില്ലാകമ്മറ്റിയംഗങ്ങളുല്‍പ്പടെ 12 ഏരിയാകമ്മറ്റികളില്‍ നിന്ന് 290 പ്രതിനിധികളാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News