മമ്മൂട്ടിക്കെതിരായ വ്യക്തിഹത്യ; വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റേത് തരംതാണ പ്രവര്‍ത്തിയെന്ന് വിമര്‍ശനം ; വനിതാ താരസംഘടനക്കെതിരെ സിനിമാ മേഖലയില്‍ നിന്നും പ്രതിഷേധം ശക്തം

കസബ വിവാദത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിച്ച വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തം. വുമന്‍ കളക്ടീവിന്റെ നിലപാട് തരംതാണതാണെന്ന അഭിപ്രായം മലയാള സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ നടന്‍ അനില്‍ പി നെടുമങ്ങാട് പ്രതികരിച്ചത് ഇങ്ങനെ:

വളരെ തരംതാണ പ്രവര്‍ത്തിയായി WCC. പാര്‍വതി-കസബ വിഷയത്തില്‍ എത്രയോ മാന്യമായും സമചിത്തതയോടുമാണ് ശ്രീ മമ്മൂട്ടി പ്രതികരിച്ചത്. അതിനു ശേഷവും WCC തുടരുന്ന നിലപാട് അപഹാസ്യമാണ്.

ദാര്‍ശനിക കാഴ്ചപ്പാടോ ശക്തമായ രാഷ്ട്രീയ നിലപാടുകളോ ഇല്ലാത്ത മൂന്നാംകിട അപരാധം പറച്ചിലില്‍ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയിലേക്ക് WCC നേതൃത്വം ചുരുങ്ങിയതാണ് ഈ അധപതനം. തരംതാണ വ്യക്തിഹത്യ മാത്രം അടങ്ങിയ ആ ലേഖനം ഷെയര്‍ ചെയ്തതിലൂടെ അവരോടു ഉണ്ടായിരുന്ന ബഹുമാനം പോവുകയാണു ചെയ്തതു.

മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് എഴുതിയ പ്രതികരണം ഷെയര്‍ ചെയ്തുകൊണ്ടാണ് അനിലിന്റെ മറുപടി.

മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനവുമായി വുമന്‍ ഇന്‍ സിനിമാ കളക്ടീവ്; പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ച് സുനിതാ ദേവദാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News