വിമാനയാത്രയിലെ അപൂര്‍വത; 2018ല്‍ ടേക്ക് ഓഫ് ചെയ്ത വിമാനം ലാന്‍ഡ് ചെയ്തത് 2017ല്‍

അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ഈ സംഭവകഥയില്‍ പങ്കാളിയായത് ഹവായീന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരാണ്. 2018 ന്‍റെ തുടക്കത്തില്‍ യാത്ര പുറപ്പെട്ടിട്ടും 2017 ല്‍ തന്നെ ലാന്‍ഡ് ചെയ്ത കൗതുകത്തിലാണ് ഹവായീന്‍ എയര്‍ലൈന്‍സ് യാത്രക്കാരും അധികൃതരും. പുതുവത്സരം പിറന്ന ശേഷം യാത്ര പുറപ്പെട്ടവര്‍എത്തിച്ചേര്‍ന്ന സ്ഥലത്ത് 2017 ഡിസംബര്‍ 31 തന്നെയായിരുന്നു.

ആഗോള സമയ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ അപൂര്‍വത. ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡില്‍ നിന്ന് ജനുവരി ഒന്നിന് പുലര്‍ച്ചെ പുറപ്പെട്ട വിമാനം അമേരിക്കന്‍ ദ്വീപായ ഹവായിലെ ഹൊണോലുലുവിലെത്തിയത് 2017 ഡിസംബര്‍ 31ന്. ജനവുരി ഒന്നിന് പുലര്‍ച്ച 12.05 നാണ് ഓക് ലന്‍ഡില്‍ നിന്ന് ഹവായീന്‍ എയര്‍ലൈന്‍സ് പുറപ്പെട്ടത്.

വിമാനം ഹോണോലുലുവിലെത്തിയപ്പോ‍ഴാകട്ടെ അവിടുത്തെ സമയം 2017 ഡിസംബര്‍ 31 രാവിലെ 10.16 ആയിരുന്നു. ഓക് ലന്‍ഡില്‍ നിന്ന് ഡിസംബര്‍ 31ന് 11.55 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പത്ത് മിനിറ് വൈകിയതാണ് ഈ അപൂര്‍വതയ്ക്ക് കാരണം. ന്യൂസീലന്‍ഡും ഹവായ് ദ്വീപും തമ്മിലുള്ള സമയ വ്യത്യാസം 23 മണിക്കൂറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News