രണ്ടു മണിക്കൂറിനുള്ളില്‍ ആറുകൊലപാതകങ്ങള്‍; മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹരിയാന: രണ്ടു മണിക്കൂറിനുള്ളില്‍ ആറുകൊലപാതകങ്ങള്‍ നടത്തിയ പ്രതി പൊലീസ് പിടിയില്‍. മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് ധന്‍കരാണ് പിടിയിലായത്. ഹരിയാനയിലെ പല്‍വാല്‍ നഗരത്തിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് കൊലപാതങ്ങള്‍ നടത്തിയത്.

ആറുകൊലപാതകങ്ങളും ചെയ്തത് ഇയാള്‍ തന്നെയാണെന്നാണ് പൊലീസ്ിന്റെ നിഗമനം. ആദ്യം ഒരു സ്ത്രീയെ തലക്ക് കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി. പിന്നീട് വഴിയില്‍ മറ്റു നാലു പേരെയും ഇത്തരത്തില്‍ കൊലപ്പെടുത്തി.

അവസാനം സെക്യൂരിറ്റി ജീവനക്കാരനെയും കൊലപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. കൊലപാതങ്ങള്‍ നടത്തിയ നരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 2003 വരെ സൈന്യത്തില്‍ ജോലി ചെയ്തു വന്ന ഇയാള്‍ കൊലപാതങ്ങള്‍ നടത്തിയതിന്റെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News