‘മഹാ’ കലാപം; മഹാരാഷ്ട്രയില്‍ ദളിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു; മഹാരാഷ്ട്രയില്‍ നാളെ ബന്ദ്

മഹാരാഷ്ട്രയില്‍ ദലിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ വ്യാപക സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെട്ടു. മുംബൈയില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മുംബൈയില്‍ നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദലിത് സംഘടനകള്‍ ദേശീയപാതകള്‍ ഉപരോധിക്കുകയാണ്.

1818ല്‍ ബ്രിട്ടിഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ബ്രിട്ടിഷുകാര്‍ ജയിച്ചിരുന്നു. ബ്രിട്ടിഷ് സംഘത്തില്‍ ദലിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റും യുദ്ധത്തില്‍ പങ്കെടുത്തു. അന്നു മരിച്ചവര്‍ക്കായി പുണെ ജില്ലയില്‍ സ്മാരകം നിര്‍മിച്ചിരുന്നു. ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ 200ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ദലിത് വിഭാഗക്കാരുടെ ക്ഷേത്രം ആരോ തകര്‍ത്തു. ഇതു മുന്നോക്കക്കാരാണെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News