പ്രതിഷേധം ശക്തമായി; മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് വുമണ്‍ കളക്ടീവ് പിന്‍വലിച്ചു

കസബ വിവാദത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിച്ച വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ സോഷ്യല്‍മീഡിയയില്‍ അതി ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. 4 പതിറ്റാണ് നീണ്ട അഭിനയ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും സ്ത്രീകളെ അപമാനിക്കാത്ത മലയാളത്തിന്‍റെ മഹാനടനെതിരെ അനാവശ്യമായ വിവാദമാണ് ഡബ്ലു സി സി ഉണ്ടാക്കുന്നതെന്നാണ് പൊതുവെ ഉയര്‍ന്ന വിമര്‍ശനം.

പ്രതിഷേധം ശക്തമായതോടെ മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് വുമണ്‍ കളക്ടീവ് പിന്‍വലിച്ചു.  വുമന്‍ കളക്ടീവിന്റെ നിലപാട് തരംതാണതാണെന്ന അഭിപ്രായം മലയാള സിനിമാ മേഖലയിലെന്നല്ല സമസ്ത മേഖലയിലും ഉയര്‍ന്നിട്ടുണ്ട്.

ഒരു കഥാപാത്രത്തിന്‍റെ സംഭാഷണത്തിന്‍റെ പേരില്‍ മമ്മൂട്ടിയെ എന്തിനാണ് വിമര്‍ശിക്കുന്നതെന്നാണ് ചോദ്യം. ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകളെ അപമാനിക്കാത്ത, എന്നും ബഹുമാനിക്കുന്ന മഹാനടനെ കേവലം ഒരു സിനിമിയിലെ കഥാപാത്രത്തിന്‍റെ പേരില്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന വികാരമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here