ദേശീയോദ്ഗ്രഥനത്തിന് സാമ്രാജ്യത്വവും വർഗീയതയും വെല്ലുവിളി; മുഖ്യമന്ത്രി പിണറായി – Kairalinewsonline.com
Kerala

ദേശീയോദ്ഗ്രഥനത്തിന് സാമ്രാജ്യത്വവും വർഗീയതയും വെല്ലുവിളി; മുഖ്യമന്ത്രി പിണറായി

വിശ്വാസികൾ സാമ്രാജ്യത്വത്തിൻറെ പാവകളാവാൻ പാടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

ദേശീയോദ്ഗ്രഥനത്തിന് വെല്ലുവിളി സാമ്രാജ്യത്വവും വർഗീയതയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദേശീയോദ്ഗ്രഥനത്തിൻറെ മൂല്യം നില നിൽക്കണമെങ്കിൽ ഭരണകൂടം നിഷ്പക്ഷമാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരന്തൂർ മർക്കസിൽ ചേർന്ന ദേശീയോദ്ഗ്രഥന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

മർക്കസ് നാൽപ്പതാം വാർഷികത്തിൻറെ ഭാഗമായാണ് ദേശീയോദ്ഗ്രഥന സമ്മേളനം നടന്നത്. ബഹുസ്വരതയും ദേശീയോദ്ഗ്രഥനത്തിന്റെ പ്രാധാന്യവും സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിശദീകരിച്ചു. ഇന്ത്യയിൽ ഭരണകൂടം തന്നെ ദേഗീയോദ്ഗ്രഥനത്തിൻറെ മൂല്യങ്ങൾ തകർക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു.

വിശ്വാസികൾ സാമ്രാജ്യത്വത്തിൻറെ പാവകളാവാൻ പാടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വർഗീയവും വിഭാഗീയമായ ചിന്തകൾക്കതീതമായി കുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിലും നൽക്കുന്ന മർക്കസിന്റെ പ്രവർത്തനത്തേയും മുഖ്യമന്ത്രി അഭിനന്ദിച്ചു .

കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയൽ, കെ പി രാമനുണ്ണി, ടി കെ ഹംസ, പി ടി എ റഹീം എം എൽ എ തുടങ്ങിയവരും പങ്കെടുത്തു.

To Top