ശബരിമല ക്ഷേത്രത്തിന്‍റെ പേര് മാറ്റി പ‍ഴയ പേര് തുടരും

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി പഴയ പേര് തുടരാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഇക്കാര്യം അംഗീകരിക്കാനായി ദേവസ്വം ബോർഡിന്റെ യോഗം ഉടൻ ചേരും. മുൻ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ കാലത്താണ് വിവാദമായ പേര് മാറ്റം നടന്നത്.

ശ്രീ ധർമശാസ്താ ക്ഷേത്രം എന്ന പേര് മാറ്റി ശബരിമല അയ്യപ്പക്ഷേത്രം എന്ന നൽകിയത് കഴിഞ്ഞ ബോർഡ് കാലത്താണ്, അതും ബോർഡംഗമായിരുന്ന കെ. രാഖവന്റെ വിയോജന കുറിപ്പോടെ. എന്നാൽ ബോർഡിന്റെ ഈ തീരുമാനം സർക്കാർ അംഗീകരിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം മുൻ ദേവസ്വം ബോർഡിന്റെ കാലത്തെ തീരുമാനങ്ങളെടുത്ത ഫയലുകൾ പരിശോധിച്ചതിനെ തുടർന്നാണ് പേരുമാറ്റം പുതിയ ബോർഡിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്നാണ് ശബരിമല ക്ഷേത്രത്തിന് ശ്രീ ധർമശാസ്താ ക്ഷേത്രം എന്ന പേര് തന്നെ നൽകാൻ തീരുമാനിച്ചത്. ഇതിനായി അടിയന്തിര ബോർഡ് മീറ്റിംഗും വിളിച്ചു ചേർത്തിട്ടുണ്ട്.

അയ്യപ്പ സ്വാമി ക്ഷേത്രം വേറെ ഇല്ലെന്നും ശബരിമലയിലെ സ്ത്രീ പ്രവേശനത്ത എതിർക്കാം എന്നതുമായിരുന്നു പേര് മാറ്റത്തിലൂടെ കഴിഞ്ഞ ബോർഡ് ലക്ഷ്യം വെച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel