സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് പെരിന്തല്‍മണ്ണയില്‍ നാളെ കൊടി ഉയരും

മലപ്പുറം:സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് പെരിന്തല്‍മണ്ണയില്‍ നാളെ കൊടി ഉയരും. അഞ്ച്, ആറ്, ഏഴ് തിയ്യതികളിലാണ് സമ്മേളനം. 328 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം മറ്റന്നാള്‍ രാവിലെ ഒമ്പത് മണിയ്ക്ക് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പതിനാറ് ഏരിയാ സമ്മേളനങ്ങള്‍ തിരഞ്ഞെടുത്ത 294 പേരും 34 ജില്ലാകമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെ 328 പ്രതിനിധികളാണ് മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ജില്ലയില്‍ ഭൂരിപക്ഷംവരുന്ന ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനായതും വിവിധ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍കഴിഞ്ഞതും ഈ സമ്മേളനക്കാലയളവിലെ വലിയനേട്ടങ്ങളാണ്. അംഗത്വത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

സംഘടനപ്രവര്‍ത്തനങ്ങള്‍ സമ്മേളനം ഇഴകീറിപരിശോധിക്കും. പ്രതിനിധിസമ്മേളനം അഞ്ചിന് ടൗണ്‍ഹാളില്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചകളും നടക്കും.

സംസ്ഥാനസെക്രട്ടറിയുടെയും ജില്ലാസെക്രട്ടറിയും മറുപടി പ്രസംഗങ്ങള്‍ ആറിനും പുതിയജില്ലാകമ്മിറ്റിയുടെയും സംസ്ഥാനസമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പും റെഡ് വളന്‍റിയര്‍മാര്‍ച്ചും ബഹുജനറാലിയും സമാപന പൊതുയോഗവും ഏഴിനുംനടക്കും.

സഖാവ് ഇമ്പിച്ചിബാവയുടെ വസതിയില്‍നിന്നാരംഭിച്ച പാതാകജാഥയും കുഞ്ഞാലിയുടെ സ്മൃതികുടീരത്തില്‍നിന്നാരംഭിച്ച കൊടിമരജാഥയും ഇ എം എസ്സിന്റെ നാടായ ഏലംകുളത്തുനിന്നാരംഭിച്ച ദീപശിഖാജാഥയും നാളെ പൊതുസമ്മേളനവേദിയിലെത്തും.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരംകരീം, എ വിജയരാഘവന്‍, എ കെ ബാലന്‍, പി കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങിയവര്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News