കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷാ വിധി ഇന്ന്

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷാ വിധി ഇന്ന്. ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കാലിത്തിറ്റ കുംഭകോണക്കേസില്‍ ശിക്ഷാ വിധി ഇന്ന്. റാഞ്ചി സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ലാലുപ്രസാദ് യാദവിനും കൂട്ടാളികള്‍ക്കുമുള്ള സിക്ഷാ വിധി ഇന്നുണ്ടാവും.

റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറയുക. കേസിലുള്‍പ്പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

കാലിത്തീറ്റ കൂംഭകോണവുമായി ബന്ധപ്പെട്ട് 1991-94 കാലയളവില്‍ ദിയോഗഢ് ജില്ലാ ട്രഷറിയില്‍ നിന്ന് വ്യാജരേഖകള്‍ ഉണ്ടാക്കി 89 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലുള്ള ലാലുവിനെ വിധി കേള്‍ക്കാനായി റാഞ്ചി കോടതിയിലേയ്ക്ക് കൊണ്ടു വരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here