അല്പം കരുണകാണിക്കൂ ഈ കുടുംബത്തോട്’വിധിയുടെ ക്രൂരത’ ഇരുവൃക്കകളും തകരാറിലായി സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം

ഇരുവൃക്കകളും തകരാറിലായ ചുമട്ടുതൊഴിലാളി സുമനസ്സുകളുടെ സഹായം തേടുന്നു. രണ്ട് വര്‍ഷമായി കിടപ്പിലായ എറണാകുളം കലൂര്‍ സ്വദേശി തദ്ദേജിനോസ് ആണ് വൃക്കകള്‍ മാറ്റിവയ്ക്കാന്‍ സാമ്പത്തിക സഹായം തേടുന്നത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഭാര്യയും മൂന്നു വയസ്സുകാരനും ഉള്‍പ്പെടുന്ന കൊച്ചുകുടുംബം ഇപ്പോള്‍ കഴിയുന്നത്.

രണ്ട് വര്‍ഷം മുമ്പ് വരെ ചുമട്ടുതൊഴിലാളിയായിരുന്ന തദ്ദേജിനോസ് ഇന്ന് വിധിയുടെ ക്രൂരതയാല്‍ വീടിന്റെ ഒറ്റമുറിയില്‍ സുമനസ്സുകളുടെ സഹായം തേടി കഴിയുകയാണ്. ഇരുവൃക്കകളും തകരാറിലായ തദ്ദേജിനോസിന് ഇനി വൃക്കകള്‍ മാറ്റിവയ്ക്കുക മാത്രമേ പരിഹാരമുളളൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

20ലക്ഷത്തിലധികം തുകയാണ് ഇതിനായി വേണ്ടതും. ഈ വന്‍തുക എങ്ങനെ ഉണ്ടാക്കുമെന്ന ആശങ്കയിലും നിരാശയിലുമാണ് ഈ കുടുംബം.

ഭാര്യയും മൂന്ന് വയസ്സുളള മകനുമായി ഒന്നര സെന്റ് ഭൂമിയിലെ കൊച്ചുവീട്ടില്‍ കഴിയുന്ന തദ്ദേജിനോസിന് ഇനി സുമനസ്സുകളുടെ സഹായം മാത്രമാണ് ആശ്രയം. സുഹൃത്തുക്കളായ ചുമട്ടുതൊഴിലാളികളും നാട്ടുകാരുടെയും സഹായം കൊണ്ടാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.

തന്റെ ഭര്‍ത്താവ് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെയെത്താന്‍ സഹായ ഹസ്തങ്ങള്‍ എത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍.  ഇന്ത്യന്‍ ബാങ്കിന്റെ എറണാകുളം ഷണ്‍മുഖം ബ്രാഞ്ചില്‍ തദ്ദേജിനോസിന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

സാന്പത്തിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിക്ഷേപിക്കാം. ഇവര്‍ക്ക് വേണ്ടത് സഹതാപമോ സഹാനുഭൂതിയോ അല്ല. ജീവിതത്തിലേക്ക് തിരികെയെത്താനുളള സഹായഹസ്തമാണ.

V G THADEJINOSE

INDIAN BANK

ERNAKULAM SHANMUGAM BRANCH
ACCO.NO. 618075668
IFSC: IDBI000E007

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News