മഞ്ഞപ്പടയെ നേര്‍വഴിക്കു നയിക്കാന്‍ പഴയ ആശാന്‍ തിരിച്ചെത്തുന്നു

കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചിനെ ഇന്നു തിരഞ്ഞെടുക്കുമെന്ന് സൂചന. ഡേവിഡ് ജയിംസ് കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്‍രെ പുതിയ കോച്ചാകുമെന്നാണ് സൂചന. 2014ല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും മുന്‌കോച്ചുമായിരുന്നു ഡേവിഡ്. ബ്ലാസ്‌റ്റേഴ്‌സ് ഡേവിഡുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ കോച്ച് റെനെ മ്യൂളസ്റ്റീന്‍ ഇന്നലെ രാജി വെച്ചിരുന്നു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഉള്‍പ്പെടെ രാജ്യാന്തര കായിക താരങ്ങളുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഈ സീസണലേത്. റെനെ മ്യൂലസ്റ്റീനിന്റെ ശിക്ഷണത്തില്‍ കളിച്ച എഴു കളികളില്‍ ഒരെണ്ണം മാത്രമാണ് ജയിച്ചത്. രണ്ട് വന്‍ തോല്‍വികള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News